പത്താം ക്ലാസ് ഉള്ളവർക്ക് ഇതാ ഒരു സുവർണാവസരം. കോട്ടയം ജില്ലയിൽ ഹോം ഗാർഡ് ആയി ജോലി നേടാം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 30 . കോട്ടയം ജില്ലാ ഫയർ ഓഫീസറുടെ കാര്യാലയം വഴി അപേക്ഷ നൽകാവുന്നതാണ്.
ജോലിക്കായി അപേക്ഷിക്കാൻ വേണ്ട പ്രായം 35 വയസ്സ് മുതൽ 58 വയസ്സ് വരെയാണ്. മിനിമം പത്താംക്ലാസ് യോഗ്യതയോ തത്തുല്യമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിയ്ക്കലി ഫിറ്റ് ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാം.
ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നത് കായികമായ ക്ഷമത പരീക്ഷിച്ച് വിജയകരമാക്കിയ ഉദ്യോഗാർത്ഥികളെ മാത്രമായിരിക്കും. പ്രായം കുറഞ്ഞവർക്കാണ് മുൻഗണന.
കൂടുതൽ അറിയാനായി 0481 256 7442 എന്ന നമ്പറിൽ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന ത്തിയത് ജൂൺ മാസം 30 ന് വൈകീട് 5 മണിക്കാണ്.