കേരള സർക്കാരിന്റെ കീഴിൽ വരുന്ന, കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റിന് കീഴിൽ ശമ്പളത്തോടെ ഇന്റേൺഷിപ് ചെയ്യേണ്ട ഉള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 30 വയസ്സിന് ഉള്ളിൽ പ്രായം ഉള്ളവർക്കാണ് ഇപ്പോൾ അപേക്ഷിക്കാനായി സാധിക്കുന്നത്. ബി ടെക്/ ബിഇ/ സിവിൽ എന്നീ യോഗ്യതകൾ ഉള്ളവർക്ക് ആപേക്ഷികമായി സാധിക്കും.
പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് അവസരം വന്നിരിക്കുന്നത്. ഏപ്രിൽ 24 ന് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടിയെടുക്കാവുന്നതാണ്. ഇന്റർവ്യൂ വഴി ജോലി ലഭിക്കുന്നവർക്ക് മാസം 15000 രൂപ ലഭിക്കുന്നതാണ്. എം. ടെക് യോഗ്യത ഉള്ളവർക്ക് 18000 രൂപയും ശമ്പളമായി ലഭിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന സ്ഥലം കൃത്യമായി താഴെ കൊടുത്തിരിക്കുന്നു.
Interview Location
കെഐഐഡിസി ആർസി 84(otd36/t),
എൻഎച്ച് 66, ബൈപ്പാസ് സർവീസ് റോഡ്,
ഈഞ്ചയ്‌ക്കൽ ജംഗ്‌ഷൻ,ചാക്ക പിഒ
Thiruvanathapuram – 695024 Contact Number – 9400640461, 9744698467