പരീക്ഷ ഇല്ലാതെ കൊച്ചി , കോഴിക്കോട് , കണ്ണൂർ എയർപോർട്ടുകളിൽ ജോലി , നേരിട്ട് ഇന്റർവ്യൂ / കേരള എയർപോർട്ട് AIASL റിക്രൂട്ട്മെന്റ് 2023.
കേരളത്തിലെ കൊച്ചി , കോഴിക്കോട് കണ്ണൂർ എയർപോർട്ടുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇപ്പോഴിതാ സുവർണ്ണാവസരം ആണ് വന്നിരിക്കുന്നത് . കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് , ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മൊത്തമായി 128 ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത് .
നേരിട്ട് ഇന്റർവ്യൂ ആണ് നടക്കുക . ഈ ജോലി ഇന്റർവ്യൂ 2023 ഡിസംബർ 18 മുതൽ ഡിസംബർ 22 വരെ ഉണ്ടാകുന്നത് ആണ് . സാലറി 24000 വരെ ഉണ്ടാക്കുന്നതാണ് . പ്രായപരിധി വരുന്നത് 28 വയസുവരെയാണ് . ഇതിലേക്ക് അപേഷിക്കുമ്പോൾ അപേക്ഷ ഫീസ് കൂടി നൽകേണ്ടതാണ് . പ്ലസ് ടു / AIRLINE കോഴ്സ് യോഗ്യത ആയി വേണ്ടതാണ് . കൊച്ചിയിൽ ഡിസംബർ 18 നു ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത് . കോഴിക്കോട് ഡിസംബർ 20 നും കണ്ണൂരിൽ ഡിസംബർ 22 നും ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത് .