KRWSA മേഖല കാര്യാലയത്തിന് കീഴിൽ ജില്ലയിലെ മാള, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിന് വേണ്ടി 755 രൂപ നിരക്കിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു.
ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനുവരി 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്കും അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0483 2738566, 8281112041
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
എന്നിങ്ങനെ ഉള്ള ജോലി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ഇതിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത് ആണ് , വളരെ വേഗത്തിൽ താനെ ഇരുന്നു അപേക്ഷിക്കാൻ കഴിയുന്നത് ആണ് ,