ആനയുടെ കൊമ്പ് പൊട്ടി പിളർന്ന സംഭവം , യഥാർത്ഥ കാരണം പുറത്തു വന്നു .
കുട്ടൻകുളങ്ങര അർജുനൻ എന്ന ആനയുടെ കൊമ്പിൽ പൊട്ടൽ ഉണ്ടായതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ് . തൃശൂർ ഉള്ള ഒരു ക്ഷേത്രത്തിൽ ഉത്സവത്തിനായി ആനയെ ലോറിയിൽ കൊണ്ട് പോകുമ്പോൾ ആയിരുന്നു ഈ സംഭവം ഉണ്ടായത് . ലോറിയിൽ ഉള്ള ഇരുമ്പ് പൈപ്പിൽ തട്ടിയാണ് പൊട്ടൽ ഉണ്ടായതെന്ന് മനസിലായിരിക്കുകയാണ് . ഇടിയുടെ ആഘാതത്തിൽ ആനയുടെ 2 കൊമ്പിന്റെയും അഗ്രഭാഗം പൊട്ടി പിളർന്നിട്ടുണ്ട് . വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ട് വരുമ്പോൾ ആയിരുന്നു ഈ അപകടം നടന്നതും , ആനയുടെ കൊമ്പുകൾ പൊട്ടിയതും .
സംഭവം അറിഞ്ഞെത്തിയ വനം വകുപ്പുകാർ ആനയുടെ പൊട്ടിയ കൊമ്പുകളുടെ ഭാഗങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട് . അപകടത്തിൽ ആനക്ക് മറ്റു പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല . ഈ അപകടത്തെ തുടർന്ന് കുറച്ചു ദിവസങ്ങളിൽ ആനയെ ഉത്സവങ്ങളിൽ പങ്കെടുപ്പിച്ചിലായിരുന്നു . പ്രധാനം ശ്രുശ്രൂഷകൾ ആനക്ക് കൊടുത്തിരുന്നു . ഈ സംഭവത്തെ തുടർന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട് . ഈ വീഡിയോ നിങ്ങൾക്കും കാണാനാകുന്നതാണ് . അതിനായി തൊട്ടടുത്ത ലിങ്കിൽ കയറുക . https://youtu.be/HNlFPT6QLNo