അരികൊമ്പനെ തിരിച്ച് എത്തിക്കാൻ വനം വകുപ്പ് തീരുമാനം .

0
16

അരികൊമ്പനെ തിരിച്ച് എത്തിക്കാൻ വനം വകുപ്പ് തീരുമാനം .
തമിഴ്നാട് മേഘ മലയിൽ തമ്പടിച്ച അരികൊമ്പനെ തിരിച്ചു പെരിയാർ കടുവ സങ്കേതത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണ് തമിഴ്നാട് വനം വകുപ്പ് . ഇപ്പോൾ മേഘമല കടുവ സങ്കേതത്തിലാണ് അരികൊമ്പൻ ഉള്ളത് . ഇന്നലെ രാത്രി മേഘമല വഴിയോരത്ത് തമ്പടിച്ച അരികൊമ്പൻ തിരിച്ചു കാട്ടിലേക് കയറി . എന്നാൽ ആന ചിന്നമന്നൂർ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട് . നിരവധി ആളുകൾ താമസിക്കുന്നതും , നിരവധി കൃഷിയിടങ്ങളും ഉള്ള സ്ഥലമാണ് ചിന്നമന്നൂർ .

 

 

അതിനാൽ അരികൊമ്പനെ തിരിച്ചു കേരളത്തിലേക്ക് അയക്കാൻ ശ്രമിക്കുകയാണ് തമിഴ്നാട് വനം വകുപ്പ് . അരികൊമ്പൻ കൂടുതൽ പ്രശ്നങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടാകുക ആണെങ്കിൽ അവനെ മയക്കു വെടി വെച്ച് പിടിക്കും എന്നാണ് വനംവകുപ്പ് പറഞ്ഞിരിക്കുന്നത് . തുടർന്ന് അരികൊമ്പനെ തമിഴ്നാട്ടിലെ 4 ആന സങ്കേതത്തിൽ ഏതെങ്കിലും ഒരെണ്ണത്തിൽ പാർപ്പിക്കും എന്നാണ് പറയുന്നത് . ഇത്രയും ശ്രദ്ധ ആകർഷിച്ച വേറെ ഒരു കാട്ടാന ഈ ലോകത്തു തന്നെ ഇല്ലന്ന് പറയാം . അരി വീടുകളിൽ നിന്നും മോഷ്ടിച്ച് കഴിക്കുന്നതിലൂടെ ആണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/sWRpJARHt1c

Leave a Reply