അരികൊമ്പൻ കേരളത്തിൽ തിരിച്ചു വരണമെങ്കിൽ ഒരാൾ മനസുവയ്‌ക്കണം .

0
10

അരികൊമ്പൻ കേരളത്തിൽ തിരിച്ചു വരണമെങ്കിൽ ഒരാൾ മനസുവയ്‌ക്കണം .
കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ആക്രമണം നടത്തിയിരുന്നു . അരികൊമ്പൻ ഇനി ആക്രമണം നടത്തുക ആണാണെങ്കിൽ അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം . എന്നാൽ ഇതിനെതിരെ ജെയിംസ് എന്ന ആൾ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരിക്കുകയാണ് . എന്തെന്നാൽ അരികൊമ്പൻ എന്ന ആനയെ പിടികൂടിയാൽ അവനെ തമിഴ്‌നാടിന് വിട്ട് തരില്ലെന്നും അവൻ കേരളത്തിന്റെ സ്വത്താണെന്നും ആണ് ജെയിംസ് പറയുന്നത് .

 

 

 

അഥവാ പിടിച്ചാൽ തന്നെ അവനെ കേരളത്തിലെ മറ്റൊരു വനത്തിലേക്ക് തന്നെ മാറ്റണം എന്നാണ് ജെയിംസ് നൽകിയ ഹർജിയിൽ പറയുന്നത് . എന്നാൽ ഈ ഹർജി കോടതി തള്ളി കളയുക ആയിരുന്നു . അരികൊമ്പൻ ഇപ്പോൾ ഷണ്മുഖി ഡാമിന്റെ പരിസരത്താണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ വരുന്നത് . രാത്രി സമയങ്ങളിൽ ഇവൻ അവിടെ വെള്ളം കുടിക്കാനായി വരുന്നുണ്ട് . തക്കതായ സ്ഥലത്തു വെച്ച് ഇവനെ കിട്ടുക ആണെങ്കിൽ മയക്കുവെടി വച്ച് പിടിക്കുന്നതായിരിക്കും . എന്നാൽ കോടതിയുടെ ഒരു ഉത്തരവ് ഉള്ളതിനാൽ ആനയെ പിടികൂടി ചട്ടം പഠിപ്പിക്കാനോ , കുംകി ആന ആകാനും പാടുള്ളതല്ല . ഇനി കേരളത്തിലേക്ക് ഇവൻ തിരിച്ചു വരണമെങ്കിൽ അരികൊമ്പൻ തന്നെ തീരുമാനിക്കണം . എന്തെന്നാൽ തിരിച്ചു നടക്കുക തന്നെ വേണം . https://youtu.be/h_B-rhpQq44

Leave a Reply