അരികൊമ്പൻ തിരികെ എത്തി .
അരികൊമ്പനെ തുറന്നു വിട്ട വനത്തിലേക്ക് തന്നെ അവൻ തിരിച്ചെത്തി എന്നാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത് . മേഘയാനം വനത്തിൽ ആയിരുന്നു അരികൊമ്പനെ വനം വകുപ്പ് തുറന്നു വിട്ടിരുന്നത് . പിന്നീട് അവൻ തമിഴ്നാട് വന പ്രദേശത്തേക് കടക്കുക ആയിരുന്നു . മാത്രമല്ല , ജനവാസ സ്ഥലങ്ങളിൽ ഇറങ്ങി ഒരു വീട്ടിൽ നിന്നും അരി എടുത്തിരുന്നു . എന്നാൽ ഇപ്പോൾ അരികൊമ്പൻ തിരിച്ചു മേഘയാനം വനത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് . ചിന്ന കനാലിൽ നിന്നും 112 കിലോ മീറ്റർ അകലെയാണ് ഇപ്പോൾ അരികൊമ്പൻ ഉള്ളത് .
ഇനി ജനവാസ സ്ഥലത്തേക്ക് അവൻ കടക്കാതിരിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് തമിഴ്നാട് വനംവകുപ്പ് . അരികൊമ്പനെ അവർ ശക്തമായി തന്നെ നിരീക്ഷിക്കുകയാണ് . കേരളം വനം വകുപ്പ് ഉദ്യോഗസ്ഥരും അവനെ നിരീക്ഷിക്കുന്നുണ്ട് . മാത്രമല്ല പതിനായിര കണക്കിന് ആളുകൾ എത്തുന്ന മണ്ടയാർ ദേവി ക്ഷേത്രത്തിലെ ഉത്സവം ആയതിനാൽ അവിടെ അന്നദാനവും ഉണ്ടാകും . എന്നാൽ അരിയുടെ മണം പിടിച്ചു അരികൊമ്പൻ അവിടെ എത്തോമോ എന്ന ഭീതിയിലാണ് വനം വകുപ്പ് . അതിനാൽ തന്നെ അരികൊമ്പനെ വളരെ ശക്തമായി തന്നെയാണ് വനം വകുപ് നിരീക്ഷിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/VdVrBAUt6vc