കാട്ടിലേക്കു തുറന്ന് വിട്ട കൊമ്പൻ വീണ്ടും ഒരാളെ കൊന്നു .
കുറച്ചു നാളുകൾക്കു മുൻപ് നാട്ടിലേക്ക് ഇറങ്ങി അപകടം ഉണ്ടാക്കിയ കാട്ടാനയെ വനം വകുപ്പ് പിടിച്ചു മറ്റൊരു കാട്ടിലേക്ക് അയക്കുക ആയിരുന്നു . എന്നാൽ അവിടെ വെച്ചും ഈ കാട്ടാന ഒരാളെ കൊലപ്പെടുത്തുക ആയിരുന്നു . തമിഴ് നാട്ടിലാണ് ഈ സംഭവം ഉണ്ടായത് . വളരെ പാടുപെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ച കറുപ്പാണ് എന്ന ആനയാണ് ഇത്തരത്തിൽ ഒരു സംഭവം അവിടെ കുറിച്ചത് . സതീശൻ എന്ന കർഷകനെയാണ് ആന കൊലപ്പെടുത്തിയത് .
ഏപ്രിൽ 15 നു നടത്തിയ മൂന്നാമത്തെ ഓപ്പറേഷനിൽ ആയിരുന്നു മഹാരാജപുരത്ത് ഒരു കരിമ്പിൻ തോട്ടത്തിൽ വിളയാടി ഇരുന്ന കറുപ്പനെ മയക്കു വെടി വെച്ച് വീഴ്ത്തി പിടികൂടി മറ്റൊരു കാട്ടിലേക്ക് തുറന്നു വിടുക ആയിരുന്നു . 48 വയസുള്ള സതീശനെ കറുപ്പൻ കഴിഞ്ഞ ദിവസമായിരുന്നു കൊലപ്പെടുത്തിയത് . സതീശന്റെ കൂടെയുള്ള ആളുകൾ ഓടി രക്ഷപ്പെട്ടെങ്കിലും സതീശൻ വീഴുക ആയിരുന്നു . തുടർന്നായിരുന്നു കറുപ്പൻ മാരകമായി കൊലപ്പെടുത്തിയത് . മാത്രമല്ല സതീശനെ കൊലപ്പെടുത്തിയ ശേഷം ആന അവിടെ തന്നെ ഇരിക്കുക ആയിരുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/pP4uskRgVl0