മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് ജോലി നേടാം

0
10

കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സർജനെ സഹായിക്കുന്നതിന് ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തും.താല്പര്യമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ത്രീവീലർ ഡ്രൈവിംഗ് ലൈസൻസ് ആന്റ് ബാഡ്ജ്) ഫെബ്രുവരി 28 ന് രാവിലെ 11 ന് മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.ഫെബ്രുവരി 28 ന് രാവിലെ 11 മുതൽ 01.15 വരെ നടത്തുന്ന ഇന്റർവ്യുവിൽ ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി നിയമനം നൽകും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ : 0468 2270908.

തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Leave a Reply