കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി , ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലർ സിസ്റ്റം ഓഫീസിലെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട് , ഓഫീസ് അസിസ്റ്റന്റ് / ക്ലർക്ക്, റിസപ്ഷനിസ്റ്റ് കം ഡാറ്റ എൻട്രി ,ഓഫീസ് അറ്റൻഡന്റ്/പ്യൂൺ , എന്നി തസ്തികകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , ഓരോ പോസ്റ്റിനും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്, എന്നിരുന്നാലും ഏറ്റവും കുറഞ്ഞ പത്താം ക്ലാസ് അല്ലെങ്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും മറ്റ് ഉയർന്ന യോഗ്യതയും അപേക്ഷിക്കാം ,
കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്പീഡ്, ഫയൽ മെയിന്റനൻസ്, പ്രോസസ്സിംഗ് പരിജ്ഞാനം,കോടതികളിൽ അവതരണത്തിനായി ഡിക്റ്റേഷൻ എടുക്കാനും ഫയലുകൾ തയ്യാറാക്കാനുമുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം , തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ പ്രതിമാസ ശമ്പളം നൽകും. കുറഞ്ഞത് : 14,000 – 19,000 രൂപ ലഭിക്കും ,ഈ തസ്തികയിലേക് അപേക്ഷിക്കാൻ പ്രായപരിധി 35 വയസ്സ് .തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: 2023 മാർച്ച് 30 വരെ ആണ് , ഓൺലൈൻ വഴിയും ഓഫ് ലൈൻ വഴിയും അപേക്ഷകൾ നൽകാവുന്ന ആണ് ,