ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ സർക്കാർ താത്കാലിക ജോലി നേടാം

0
49

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, ഷെയർ കൂടി ചെയ്യുക മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവന പദ്ധതിയിൽ ഡ്രൈവർ കം അറ്റന്റർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക കൂടിക്കാഴ്ച മാർച്ച് 27 ന് രാവിലെ 11 മുതൽ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ എഴാം ക്ലാസ് വിജയിച്ചവരും എൽ.എം.വി ലെസൻസുളളവരും ആയിരിക്കണം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

ജില്ലയിലെ വനിതാ/പുരുഷ ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിലേക്കായി അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഈ മാസം 29 ന് രാവിലെ 6 ന് തൃപ്പൂണിത്തുറ എ ആർ ക്യാമ്പിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെകെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക

English Summary: temporary job vacancy in kerala government

Leave a Reply