പത്താം ക്ലാസ്സ്‌ ഉള്ളവർക്കും ഇല്ലാത്തവർക്കും മുതൽ താത്കാലിക ഗവ ജോലി ഒഴിവുകൾ

0
48

പത്താം ക്ലാസ്സ്‌ ഉള്ളവർക്കും ഇല്ലാത്തവർക്കും മുതൽ താത്കാലിക ഗവ ജോലി ഒഴിവുകൾ അഭിമുഖം 25ന് ആലപ്പുഴ: കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ടിലെ തണ്ണീർമുക്കം പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 18-ന് നടത്താനിരുന്ന അഭിമുഖം ജൂലൈ 25-ന് രാവിലെ 10 മുതൽ നടത്തും
.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യത യുള്ളവരുമായിരിക്കണം.
പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.

എറണാകുളം നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചുഅപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷ ഓഗസ്ററ് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0484 2448803.

 

Leave a Reply