Advertisement

സംസ്ഥാന തൊഴിൽമേള ജനുവരി 14 ന് വിമല കോളേജിൽ.

കേരളത്തിൽ ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കൾക്ക് ഇടയിലേക്ക് ആണ് ഇങ്ങനെ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന തൊഴിൽമേള, വിമല കോളേജിൽ നാളെ (2023 ജനുവരി 14). കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവ സംയുക്തമായാണ് മേള ഒരുക്കുന്നത്. ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസ്സരം ആണ് ഇത് ഈ തൊഴിൽ മേളയിൽ വന്നിട്ടുള്ള ജോലി ഒഴിവിലേക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത് ആണ് 40 ലേറെ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2000 ത്തിലധികം ഒഴിവുകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

Advertisement

 

1500 പേരോളം രജിസ്റ്റർ ചെയ്തു. രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷന് ഉച്ചയ്ക്ക് 3 മണി വരെ അവസരമുണ്ടാകും. രജിസ്റ്റർ ചെയ്തത് 1500 പേർ, സ്പോട്ട് രജിസ്ട്രേഷനും അവസരം ടാലി സർട്ടിഫിക്കറ്റ് കോഴ്സുള്ളവർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രാവിണ്യമുള്ളവർ, അക്കൗണ്ടിംഗ് വിഷയമായി പഠിച്ചവർ എന്നിവർക്ക് മുൻഗണനയുണ്ട്. തൊഴിൽമേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് അന്വേഷിക്കാൻ കഴിയുന്നത് ആണ് ,

Leave a Reply