റെയിൽവേയിൽ ജോലി 1,785 ഒഴിവിലേക്ക് sslc യോഗ്യത

0
67

റെയിൽവേയിൽ ജോലി നോക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു ,കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ ട്രേഡുകളിലായി അപ്ര ന്റിസുമാരുടെ 1,785 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേക്ക് കീഴിൽ വിവിധയിടങ്ങളിലുള്ള വർക്ക്ഷോപ്പുകളിലും യൂണി റ്റുകളിലുമായിരിക്കും നിയമനം. പത്താം ക്ലാസ് പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാ നത്തിലാണ് തിരഞ്ഞെടുപ്പ്.ഫിറ്റർ, ടർണർ,ഇലക്ട്രീഷ്യൻ,വെൽഡർ,ഡീസൽമെക്കാനിക്,മെഷീനിസ്റ്റ്,പെയിന്റർ,റെഫ്രിജറേറ്റർ & എ.സി. മെക്കാനിക്,ഇലക്ട്രോണിക്സ്മെക്കാനിക്,കേബിൾ ജോയിന്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപെന്റർ,വയർമാൻ, വൈൻഡർ (ആർമേച്ചർ),ലൈൻമാൻ, മെഷീൻ ടൂൾ മെയിന്റനൻസ് മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ. എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്

 

കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്. സി.വി.ടി. അംഗീകൃത ഐ.ടി.ഐ. കോഴ്സ് വിജയിച്ചിരിക്കണം, 2023 ജനുവരി ഒന്നിന് 15-24 വയസ്സ്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗക്കാർ ക്ക് മൂന്നുവർഷവും ഭിന്നശേഷി ക്കാർക്ക് പത്തുവർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.ഫോട്ടോ, ഒപ്പ് എന്നിവ സ്സാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസ് 100 രൂപ ഓൺലൈനായി അടയ്ക്കണം.എസ്.സി., എസ്.ടി., ഭിന്നശേഷി, വനിതാ അപേക്ഷകർക്ക് ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2. വിശദവിവരങ്ങൾക്ക് സൗത്ത് ഈസ്റ്റൺ റെയിൽവേയുടെ https://rrcser.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply