1000+ ഒഴിവുകളിലേക്ക് INTERVIEW – SD Centre Centralized Walk In Interview 2023 – സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരത്തിൽ പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്പ്രെന്റിഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള കളമശേരി സൂപ്പർവൈസറി ടെവേലോപ്മെന്റ്റ് സെന്ററും ചേർന്ന് കൊണ്ട് B TECH and DIPLOMA അപ്രെന്റിഷിപ്പുകളെ തിരഞ്ഞെടുക്കുന്നു. ഇതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പറഞ്ഞിട്ടുള്ളത് B TECH , ത്രിവത്സര ഡിപ്ലോമ കോഴ്സ് കഴിഞ്ഞുകൊണ്ട് മൂന്ന് വര്ഷം കഴിയാത്തവരും അപ്പ്രെന്റിഷിപ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്ത ആളുകളും ആണ്.
ഇവർക്ക് ലഭിക്കുന്ന സ്റ്റൈപ്പന്റ് പറഞ്ഞിട്ടുള്ളത് B TECH പാസ് ആയിട്ടുള്ളവർക്ക് 9000 രൂപയും അത് പോലെ തന്നെ DIPLOMA പാസ് ആയിട്ടുള്ളവർക്ക് 8000 രൂപയും ആണ്. ഇവർക്ക് ട്രൈനിങ്ങിനു ശേഷം കേന്ദ്ര ഗവണ്മെന്റ് നൽകുന്ന പ്രൊഫൈസിഎൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിജയം ആയി പരിഗണിച്ചിട്ടുള്ളതായിരിക്കും. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ ആയി കൊണ്ട് നിശ്ചിത തുക ഫീ ആയി അടച്ചു കൊണ്ട് 31 ജനുവരി 2023 മുന്നേ ആയി അപേക്ഷകൾ നൽകാവുന്നതാണ്.
https://youtu.be/DcUuImhjkEc