Advertisement

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടീയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
താലൂക്കിൽ സ്ഥിര താമസക്കാരായ സേവന തൽപരരായ യുവതി യുവാക്കൾ, ടീച്ചർമാർ , റിട്ട. ഗവ. ഉദ്യോഗസ്ഥർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയ ചായ്വില്ലാത്ത എൻ.ജി.ഒ ക്ലബ്ബുകൾ എന്നിവയിലെ മെമ്പർമാർ, അയൽക്കൂട്ടങ്ങൾ, മൈത്രി സംഘങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയിലെ അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത ഹോണറേറിയം ലഭിക്കും. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 25 നകം സുൽത്താൻ ബത്തേരി കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുൽത്താൻ ബത്തേരി-673 592. ഫോൺ: 8304882641.

Advertisement

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ക്രിയാ ശരീര വകുപ്പിൽ രണ്ട് അധ്യാപക തസ്തിക ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി കോൺട്രാക്ട് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമായിരിക്കും.യോഗ്യത ആയുർവേദത്തിലെ ക്രിയാ ശരീരം വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 0484 2777374.

Leave a Reply