Thozhilvartha

ഒ.പി ക്ലിനിക്കിൽ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാൻ അവസരം | Opportunity to get job in OP clinic on contract basis

അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാർച്ച് 31 വൈകുന്നേരം 4 ന് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04864224399.

എംപ്ലോബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യൂട്ടീവ്, ലോൺ ഓഫീസർ, ബ്രാഞ്ച് മാനേജർ, ടി.ഐ.ജി-എ.ആർ.സി- ട്രെയിനി വെൽഡർ, മെക്കാനിക്കൽ-ഇലക്ട്രോണിക് അസംബ്ലർ, പെയിന്റർ തസ്തികളിലാണ് ഒഴിവ്. ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എൽ.സി അല്ലെങ്കിൽ ഐ.ടി.ഐ വെൽഡിങ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് മേളയിൽ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയിൽ.
ഫോൺ – 0491-2505435

ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴിൽ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാറടിസ്ഥനത്തിൽ നിയമനം. ജനറൽ നഴ്സിംഗ് പരിശീലനം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എൻ.എം.സി രജിസ്‌ട്രേഷൻ നിർബന്ധം. പ്രായപരിധി 2023 മാർച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും ബയോഡാറ്റയുമായി മാർച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നൽകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
ഫോൺ- 0491-2504695

English Summary: Opportunity to get job in OP clinic on contract basis

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top