കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി അങ്കണവാടി ജോലി ഒഴിവുകൾ വന്നിരിക്കുന്നതു കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന അളഗപ്പനഗർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 13 ന് വൈകീട്ട് 5 മണിവരെ.ഫോൺ: 0480 2757593 കൂടുതൽ vivaragalkk നേരിട്ട് ബന്ധപെടുക ,
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ കമ്പ്യൂട്ടര്‍ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 27-ന് മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടര്‍ ട്രേഡിലുളള മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് അതിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നത് ആണ് ,
എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ മാർച്ച് 25ന് നടത്തുന്ന നിയുക്തി 2023 മെഗാ ജോബ് ഫെയർ തൊഴിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ മുൻനിര കമ്പനികൾ എസ്.എസ്.എൽ.സി മുതൽ പ്രൊഫഷണൽ, ടെക്നിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായുള്ള മുവ്വായിരത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 2992609, 0474 2746789, 0468 2222745, 0477 2230622, 9447400780, 8547596706.