ആധാർ നമ്പർ ലോക്ക് ചെയ്യൂ 3 ആധാർ ഇൻഫർമേഷൻ അറിയാതെ പോവരുത്

0
6

ആധാർ കാർഡുമായി ബന്ധപ്പെട്ട് പുതിയ ഒരു തട്ടിപ്പ് പുറത്തുവന്നിരിക്കുകയാണ്. ആധാർ അധിഷ്ഠിത ഇടപാട് സംവിധാനമായ എഇപിഎസിലെ ചില സുരക്ഷാ വീഴ്ചകൾ തട്ടിപ്പുകാർ മുതലാക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.എഇപിഎസ് വഴി പണമിടപാട് സുരക്ഷിതമാക്കാൻ ഒടിപി ഓതന്റിക്കേഷനും എസ്എംഎസ് വെരിഫിക്കേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എഇപിഎസിലെ സുരക്ഷാവീഴ്ച പ്രയോജനപ്പെടുത്തി തട്ടിപ്പുകാർ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുന്നതായാണ് റിപ്പോർട്ട്.

പ്രധാനമായി ഫിംഗർ പ്രിന്റ് ഡേറ്റ, ആധാർ നമ്പർ, ബാങ്ക് പേര് എന്നി വിവരങ്ങളാണ് ചോർത്തുന്നത്. ഇത് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് നിയമവിരുദ്ധമായി തട്ടിപ്പുകാർ പണം പിൻവലിക്കുന്നതായാണ് പരാതികളിൽ പറയുന്നത്. ഡാറ്റ സുരക്ഷയും സ്വകാര്യതയും ശക്തിപ്പെടുത്തുന്നതിനാണ് യുഐ‌ഡി‌എഐ ആധാർ കാർഡ് ഉടമകൾക്കായി ഇത്തരമൊരു സൗകര്യമൊരുക്കിയത്. ആധാർ നഷ്ടമായാൽ ഉപഭോക്താക്കൾ ആദ്യം ചെയ്യേണ്ടത് അവ ലോക്ക് ചെയ്യുകയാണ്. ഇതോടെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ചുകൊണ്ട് തട്ടിപ്പ് നടത്താൻ കഴിയില്ല. കാരണം കാർഡ് അൺലേക്ക് ചെയ്യാൻ വിഐഡി അഥവാ വെർച്വൽ ഐഡി പ്രാമാണീകരണം ആവശ്യമാണ്. അത് ആധാർ കാർഡ് ഉടമയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/stN0JSiEytM

Leave a Reply