LIC യിൽ സ്ഥിരം ജോലി ; 300 ഒഴിവുകൾ – LIC AAO Recruitment 2023 – ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. ASSISTANT ADMINISTRATIVE OFFICERS (GENERALIST) 31st batch എന്ന തസ്തികയിലേക്ക് ഇപ്പോൾ നിയമനങ്ങൾ നടക്കുക ആണ്. ഇതിലേക്ക് ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മറ്റൊരു വിധേനയും അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നില്ല എന്ന് പ്രിത്യേകം അറിയിച്ചിട്ടുണ്ട്. മൊത്തം 300 ഒഴിവുകൾ ആണ് പ്രസ്തുത തസ്തികയിലേക് വന്നിരിക്കുന്നത്. 15/01/2023 അപേക്ഷകൾ സമര്പിക്കുന്നതുനുള്ള തീയതി വന്നിരിക്കുന്നത്. ഇതിലേക്ക് നിങ്ങൾക്ക് ഫീ അടച്ചു കൊണ്ട് 31/01/2023 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Priliminary ടെസ്റ്റ് main ടെസ്റ്റ് എന്നിങ്ങനെ രണ്ടു exam നടത്തിയായിരിക്കും ഇതിലേക്ക് തിരഞ്ഞേയ്ക്കുന്നത്. 17/02/2023 & 20/02/2023 എന്നീ തിയതികളിൽ priliminary ടെസ്റ്റും അതിൽ പാസ് ആയി വരുന്ന ഉദ്യോഗാർത്ഥികൾക്ക് 18/03/2022 നു മെയിൻ ടെസ്റ്റും നടക്കുന്നതായിരിക്കും. മാത്രമല്ല എക്സാം തുടങ്ങുന്നതിനു 7 to 10 ദിവസം മുന്നേ തന്നെ എക്സാം എഴുതുന്നതിനുള്ള call letter തീർച്ച ആയും ഡൗലോഡ് ചെയ്തിരിക്കണം. പ്രവർത്തി പരിജയം ഇല്ലാത്തവർക്കും ഇതിലേക്ക് ഓൺലൈൻ ആയി ഫീ യോട് കൂടി അപേക്ഷകൾ നൽകാം.
https://youtu.be/Q0iW4f0_sAA