KSRTC യിൽ ജോലി – ഡ്രൈവർ കം കണ്ടക്ടർ ആവാം

0
10

കെ.എസ്.ആർ.ടി.സി സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു അവസരം വന്നിരിക്കുന്നു ,കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഉടമസ്ഥത യിലുള്ള ദീർഘ ദൂര ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ട്ടര്‍ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു . കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിയ്ക്കും ജോലിയ്ക്ക് നിയോഗിയ്ക്കുന്നത് .

ഡ്രൈവേഴ്സ് ,കോണ്ടുക്ടർസ് ഒഴിവുകള്‍ വന്നിരിക്കുന്നത് കരാർ അടിസ്ഥാനത്തിൽ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , കരാറിനൊപ്പം 30,000 ( മുപ്പതിനായിരം രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേ താണ് ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ് . പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവ് ലഭിക്കും , ഡ്രൈവേഴ്സ് അപേക്ഷ സമർപ്പിക്കുന്നതിനുളള പ്രായപരിധി 21 മുതൽ 55 വയസ്സ് വരെ .കോണ്ടുക്ടർസ് അപേക്ഷ പ്രായപരിധി 21 മുതൽ 55 വയസ്സ് വരെ ആണ് . യോഗ്യത ആയി ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം .

മുപ്പതിൽ ( 30 ) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം വേണം , കോണ്ടുക്ടർസ് ജോലിക്ക് അപേക്ഷിക്കാൻ യോഗ്യത ആയി 5 വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം , അപേക്ഷയോടൊപ്പം ലൈസൻസ് , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 20 / 03 / 2023 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.kcmd.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് .

Leave a Reply