Advertisement

ക്ഷേമ പെൻഷൻ വാങ്ങുന്നവരെ മസ്റ്ററിങ്നു മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേനെ നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളായ വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാനു , ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളിൽ പണം നൽകരുത്. ഗുണഭോക്താക്കൾക്ക് തികച്ചും സൌജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നത്.

Advertisement

 

 

അക്ഷയ കേന്ദ്രങ്ങൾക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങൾ പണം ആവശ്യപെട്ടാൽ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നൽകാവുന്നതാണ്.പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിർബന്ധമായും അക്ഷയയിൽ പോകേണ്ടതാണ്. ഗുണഭോക്താവ് പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാൽ മാത്രമേ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇതുവരെ പലരുടെയും മാസ്റ്ററിങ് ശരിയായ രീതിയിൽ അല്ല നടന്നിട്ടുള്ളത് അത് ശരിയായി ചെയ്യണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply