Kerala SCERT DEO Vacancy 2023 . എസ്.സി.ഇ.ആർ.ടിയിൽ ജോലി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എസ്.സി.ഇ.ആർ.ടി യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ്ടു, മലയാളത്തിലും ഇൻസ്‌ക്രിപ്റ്റ് ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 20 – 5PM നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്
കുക്ക്, സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിൽ നിലവിൽ ഒഴിവുളള കുക്ക്, സ്വീപ്പർ ഒന്ന് വീതം തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496184765, 04862-232499.
അക്രഡിറ്റഡ് എൻജിനീയർ ഒഴിവ് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ എടത്വ ഗ്രാമ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം സിവിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ മൂന്ന് വർഷത്തെ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ 2 വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പ്രവർത്തി പരിചയവുമുളളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 24-ന് വൈകിട്ട് അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. കോൺടാക്ട് : 0477 2212261