കുടുംബശ്രീ മുഖാന്തിരം മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു.

0
26

കുടുംബശ്രീ മുഖാന്തിരം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തിലായി നടപ്പാക്കുന്ന എം.ഇ.ആർ.സി പദ്ധതിയുടെ ഭാഗമായി മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു.വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തിലും സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദം വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന വുമുള്ള 22നും 40നും മധ്യേ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർഥികൾ ബിയോഡേറ്റയും വയസും വിദ്യാഭ്യാസ യോഗ്യതതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ വണ്ടൂർ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു

സിവിൽ ഡിഫൻസിൽ വളണ്ടിയർ ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു , അഗ്നിരക്ഷാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ വളണ്ടിയർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള വിമുക്തഭടന്മാർ അവരുടെ പേര്, റാങ്ക്, നമ്പർ, മൊബൈൽ നമ്പർ, ജനന തിയ്യതി, അഡ്രസ്സ്, ഇ മെയിൽ മുതലായവ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ കത്ത് മുഖേനയോ kkdzswo@gmail.com എന്ന ഇമെയിൽ മുഖേനയോ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0495-2771881

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു,വനിത ശിശുവികസനവകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായം ഏപ്രിൽ 30ന് 18-46 വയസ് മധ്യേ. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ ഫോറത്തിന്റെ മാതൃക കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, കടക്കരപ്പള്ളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ മെയ് 26 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.ജനനതീയതി, ജാതി, വിദ്യഭ്യാസ യോഗ്യത, സ്ഥിര താമസം മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം.

Leave a Reply