kerala job vacancy – താലൂക്ക് ആശുപത്രിയിലേയ്ക്ക് ഫീൽഡ് വർക്കർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം പുറത്തിറക്കിയിട്ടുണ്ട്. എൻ. വി.ബി.ഡി.സി.പി. പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ആണ് ഫീൽഡ് വർക്കർമാരെ നിയമിക്കുന്നത്. 6 വാക്കൻസികൾ അടങ്ങുന്ന ഈ പോസ്റ്റിലേക്ക് ഉള്ള ഇന്റർവ്യൂ നടകുന്നത് ഡിസംബർ 22 നു ആണ്. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ട ഉദ്യോഗാർഥികളുടെ യോഗ്യത 7 -ആം ക്ലാസ് ജയിച്ചിട്ടുള്ള ആളുകളും അതുപോലെ തന്നെ ബിരുദം നേടിയിട്ടില്ലാത്ത ആളുകളും ആയിരിക്കണം. അപേക്ഷകൾ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം. ഈ യോഗ്യതകൾ ഒക്കെ അടങ്ങുന്ന 45 വയസിനു മുകളിൽ പ്രായം ഇല്ലാത്ത ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം.
ഫീൽഡ് തല പ്രവർത്തി പരിജയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആയിരിക്കും ഇതിൽ മുൻഗണന. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും, വയസ്, യോഗ്യത, പ്രവർത്തി പരിജയം എന്നിവ തെളിയിക്കുന്ന സ്റ്റിഫിക്കറ്റുകളും, അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം തിരുവനന്തപുരം ജില്ലയിലെ നേമം താലൂക്ക് ആശുപത്രിയിൽ ഹാജരാകണം. രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇന്റർവ്യൂ യിൽ പങ്കെടുക്കാൻ ഉള്ള അർഹത ഉണ്ടായിരിക്കുക ഉള്ളു.