കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാംതാത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള
കണ്ണൂർ ഗവ. ഐ ടി ഐ യിൽ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയിൽ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ള സ്ഥാപനങ്ങൾ കണ്ണൂർ ആർ ഐ സെന്ററുമായി ബന്ധപെടുക. ഫോൺ: 0497 2704588. ഇമെയിൽ: ricentrekannur@gmail.കോം
റെസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.