Advertisement

കേരള ഗവ താത്കാലിക ജോലി നേടാൻ അവസരം

ഗവ, സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ തരത്തിൽ ഉള്ള നിരവധി ജോലി ഒഴിവുകൾ, കേരളത്തിലേ ജില്ലകളിൽ ജോലി നേടാവുന്ന ഒഴിവുകൾ വന്നിട്ടുണ്ട്, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാവുന്ന താത്കാലിക ജോലി ഒഴിവുകൾ സ്ഥിര നിയമനം വരെ വന്നിരിക്കുന്നു , നേരിട്ട് അപേക്ഷിക്കാൻ കഴിയുന്ന പോസ്റ്റുകൾ ആണ് ഇത് ,

Advertisement

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ജില്ലയിൽ ഡിജിറ്റൽ റീസർവ്വെ ജോലികൾക്കായി ഹെൽപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 2022 നവംബർ 20 ന് നടന്ന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി എഴ്, എട്ട്, ഒൻപത് തിയതികളിൽ പാലക്കാട് ജില്ലാ സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖം നടക്കുമെന്ന് സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വകുപ്പിന്റെ എന്റെ ഭൂമി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.entebhoomi.kerala.gov.in

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ് ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കണിയാപുരത്ത് പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട്, തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിൽ ഉളളവർ മാത്രം ബന്ധപ്പെടുക.
WhatsApp – 7736789877
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ഈ ഒഴിവുകളിലേക്ക് നേരിട്ട് അഭിമുഖംനടത്തിയായിരിക്കു ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ,

Leave a Reply