വിവിധ ജില്ലകളിൽ ആയി കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ വന്നിരിക്കുന്നു , സർക്കാർ കേന്ദ്ര സർക്കാർ ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക്പ രീക്ഷ ഇല്ലാതെ നേരിട്ടു ജോലി നേടാൻ അവസരം വന്നിരിക്കുന്നു ,
ഇലക്ട്രിഷ്യൻ തസ്തികയിൽ ജനറൽ ആശുപത്രിയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477-2253324.
പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ഒഴിവിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് നടക്കും. പ്ലസ്ടുവും രണ്ടു വർഷത്തെ ജെ.എച്ച്.ഐ ഡിപ്ലോമ കോഴ്‌സും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.
ജില്ലയിൽ ഭാരതീയ ചികേിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നം.016/2021) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 22,23,24 തിയ്യതികളിലായി മലപ്പുറം പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സലും സഹിതം ഇന്റർവ്യൂവിന് ഹാജരാവണം. നേരിട്ട് നടക്കുന്ന അഭിമുഖം വഴി ജോലി നേടാവുന്നത് ആണ് ,
വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.കേസ് വർക്കർ: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എൽ.എൽ.ബി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എൽ.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യാൻ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).
സെക്യൂരിറ്റി ഗാർഡ്: രണ്ട് ഒഴിവ്. എസ്.എസ്.എൽ.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മൾട്ടിപർപ്പസ് ഹെൽപ്പർ: ഒരു ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.അപേക്ഷകൾ ഫെബ്രുവരി 20ന് മുമ്പ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ dectvpm.exc@kerala.gov.in എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക .
Ads