കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

0
29

പരീക്ഷ ഇല്ലാതെ ജില്ലകളിൽ തന്നെ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാൻ അവസരം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക, ജോലി നേടുക.

അധ്യാപക ഒഴിവ് വന്നിരിക്കുന്നു ജഗതി സർക്കാർ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.ഹയർ സെക്കൻഡറി അധ്യാപക യോഗ്യതക്കൊപ്പം സ്പെഷ്യൽ ട്രെയിനിങ്ങും (ഹിയറിങ് ഇംപയേർഡ്) നേടിയിരിക്കണം. അഭിമുഖം ജൂലൈ 24ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.

കോഴിക്കോട്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ 2023 – 24 അധ്യയന വർഷം മണിക്കൂർ വേതനത്തിൽ ഡെമോൺസ്ടേറ്റർ നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം /ഡിപ്ലോമയും രണ്ട് വർഷം അനുബന്ധ പ്രവർത്തി പരിചയവും ഉള്ളവർ ജൂലൈ 24ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2372131, 9745531608.

പയ്യോളി താലൂക്ക് ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

ആലപ്പുഴ ജില്ലയിൽ റവന്യൂ ഡിവിഷണൽ ഓഫീസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദം, എം.എസ്.ഡബ്ല്യൂ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 18-36. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ പിൻ-688011 എന്ന വിലാസത്തിൽ ജൂലൈ 31നകം നൽകണം. ഫോൺ: 0477 2253870.

 

Leave a Reply