സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം / വിവിധ ഒഴിവുകൾ .
നെടുമന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാനുള്ള സുവർണാവസരം ആണ് ഇപ്പോൾ വന്നിട്ടുള്ളത് . വിവിധ ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് .
എപ്പിഡമിയോളജിസ്റ്റ് , ലാബ് ടെക്നിഷ്യൻ , ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിനായി ഡിസംബർ 16 നു അഭിമുഖം നടത്തും .
ഇന്റർവ്യൂ സമയം .
എപ്പിഡമിയോളജിസ്റ്റ് : രാവിലെ 10 മുതൽ 11 വരെ .
ലാബ് ടെക്നിഷ്യൻ : രാവിലെ 11 മുതൽ 12.30 വരെ
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 12.30 മുതൽ 1.30 വരെ
യോഗ്യത
എപ്പിഡമിയോളജിസ്റ്റ് : MPH , MD , DPH ബിരുദം നിർബന്ധം .
ലാബ് ടെക്നിഷ്യൻ : സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള DMLT , BSCMLT , പാരാമെഡിക്കൽ രജോസ്ട്രേഷൻ സർട്ടിഫിക്കറ്റ് , DME സർട്ടിഫിക്കറ്റ് .
ഡാറ്റ എൻട്രി ഓപ്പറേറ്റർ : കമ്പ്യൂട്ടർ സയൻസിൽ ബിരുദം , IT 3 വർഷത്തെ പ്രവർത്തി പരിചയം .
പ്രായപരിധി വരുന്നത് 30 മുതൽ 40 വരെ .
അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണം . PH : 0474 2593313