സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ജോലി ഒഴിവുകൾ

0
37

Kerala State Sisu Kshema Samithi Job Vacancy:- സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു , സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത.45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി.താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം.ഫോൺ: 0483 27382872, 7736568215.

അതുപോലെ തന്നെ കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയ്‌മെന്റ് സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ് ടു അല്ലെങ്കിൽ കൂടുതൽ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡേറ്റയുമായി ജൂലൈ 21ന് രാവിലെ 10.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ :8281359930, 0474 2740615

Leave a Reply