സംസ്ഥാന യുവജന കമ്മീഷനിൽ തൊഴിലവസരം സംസ്ഥാന യുവജന കമ്മീഷൻ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/- രൂപ ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/- രൂപ) എന്നിവരെ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമിക്കുന്നത്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്.സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും മധ്യേയുമാണ്. താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, (സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,
തവനൂർ വൃദ്ധ മന്ദിരത്തിൽ വിവിധ ഒഴിവുകൾ, യോഗ്യത എട്ടാം ക്ലാസ് മുതൽ ഉള്ളവർക്ക് ആപേക്ഷികം , മലപ്പുറം തവനൂർ വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രോമോറ്റിംഗ് ട്രസ്റ്റ് നടപ്പിലാകുന്ന സെക്കന്റ് ഇന്നിങ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു.ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം എന്നിവയാണ് സ്റ്റാഫ് നഴ്സിന് വേണ്ട യോഗ്യത.ബി.പി.ടി യോഗ്യതയുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് വിജയം മതി. ജൂൺ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നമ്പർ 04942698822