കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.

0
10

കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ- ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കേരള സ്റ്റേറ്റ് ഐടി മിഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16 വൈകിട്ട് 5 വരെ. പ്രതിമാസ ശമ്പളം 21,000 രൂപ.കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് ഐ.ടി കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദ മുള്ളവർക്കും മൂന്ന് വർഷത്തെ ഡിപ്ലോമ ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി യും രണ്ട് വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുളളവർക്കും അപേക്ഷിക്കാം.

അപേക്ഷ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസ്, എ1, അശോക അപ്പാർട്ട്മെന്റ്, ബി3 ഫ്ലാറ്റ്, സിവിൽ സ്റ്റേഷന് സമീപം, കാക്കനാട് 682030 എന്ന് വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരസകൾക്ക് നേരിട്ട് ബന്ധപെടുക ,

Leave a Reply