Advertisement

കേരളത്തിലെ അങ്കണവാടികളിൽ നിരവധി ജോലി ഒഴിവുകൾ

അങ്കണവാടികളിൽ നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി വന്നിരിക്കുന്നു താല്പര്യമുള്ളവർ നേരിട്ട് അപേക്ഷിക്കാവുന്നതു ആണ് ,
അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേയ്ക്ക് നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലെ സെലക്ഷൻ ലിസ്റ്റിലേക്ക് അഭിമുഖം നടത്തും. ഏപ്രിൽ 18,19,25,26,27 തീയതികളിൽ വർക്കർമാർക്കും 28ാം തീയതി ഹെൽപ്പർമാർക്കുമുള്ള അഭിമുഖം കുമളി ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. ഇന്റർവ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അപേക്ഷകർ ഏപ്രിൽ 17ാം തീയതി വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിന് എതിർവശമുള്ള ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869252030

Advertisement

കൊടകര ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം.
ഫോൺ: 0480 2727990.

പുതുക്കാട് പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് നിവാസികളും 18നും 46നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തവരുമായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 3ന് വൈകീട്ട് 5 മണി. ഫോൺ: 0480 2757593

തിരുവിലാമല ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് 10വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് താല്പര്യമുള്ളവർക്ക് നേരിട്ടു അപേക്ഷിക്കാം

Leave a Reply