വാഹിനി ഹോണ്ടയുടെ പുതുതായി ആരംഭിക്കുന്ന ടൂവീലർ ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് മാനേജർ , സെയിൽസ് എക്സിക്യൂട്ടീവ്, കാഷ്യർ , ടെക്നീഷ്യൻ , സ്പെയർ പാർട്സ് മാനേജർ ,സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് , കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് , സെക്യൂരിറ്റി , വാഷിംഗ് സ്റ്റാഫ് , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , കുളത്തൂപ്പുഴ, അഞ്ചൽ, കടയ്ക്കൽ, മടത്തറ, തെന്മല പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും, ഫോട്ടോയും സഹിതം 2023 April 17, 18 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 4 മണിക്കും ഇടയിൽ താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ വരിക. നേരിട്ട് നടത്തുന്ന അഭിമുഖം വഴി ജോലി നേടാവുന്നത് ആണ് , VAHINI HONDA Mangalathu Arcade, Ambalakadavu, Kulathupuzha Pin 691310 Tel:9188801234, 8590333350
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റും 10 വർഷത്തിൽ കുറയാത്ത മുൻപരിചയവും. പ്രായപരിധി 35-50 വയസ്. അപേക്ഷ ബയോഡേറ്റ സഹിതം മാനേജിംങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്(കെപ്‌കോ), ടി സി 30/697 പേട്ട, തിരുവനന്തപുരം 695024, എന്ന വിലാസത്തിൽ ഏപ്രിൽ രണ്ടിനകം ലഭിക്കണം. വിവരങ്ങൾക്ക് 9446364116, kepcopoultry@gmail.com, kspdc@yahoo.co.in.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക് തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ പറയുന്നത് താല്പര്യമുള്ളവർ നേരിട്ടു പങ്കെടുക്കാവുന്നത് ആണ് , കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,