Thozhilvartha

കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ വിവിധ ജില്ലകളിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് താല്പര്യമുള്ള ഉദ്യോഗതികൾക്ക് നേരിട്ട് പോയി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ബി.ടെക് എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dsmernakulam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് 04842428701 എന്ന നമ്പറിൽ ബന്ധപ്പെടുക. എറണാകുളം ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേപ്പറേറ്റർ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 20-35 വരെ ആണ് , പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവർ ഏപ്രിൽ 17ന് രാവിലെ 11ന് തിരിച്ചറിയൽ കാർഡ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷൻ. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 18ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതൽ 10 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04842754000

പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. ഫോൺ: 04884 250527

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top