എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം

0
49

എന്റെ കേരളം 2023-പ്രദർശന വിപണന മേള തൊഴിൽ അന്വേഷകർക്കായി സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം,ഏപ്രിൽ ഒൻപത് മുതൽ 15 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം-2023 പ്രദർശന വിപണന മേളയിൽ തൊഴിൽ അന്വേഷകർക്ക് അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ജോബ് ഡ്രവ് സജ്ജമാക്കും. ഏപ്രിൽ 10, 11, 12 തീയതികളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും 13 ന് കൂടിക്കാഴ്ചയും നടക്കും. പ്ലസ് ടു, ബിരുദക്കാർക്കാണ് അവസരം. രജിസ്‌ട്രേഷന് എത്തുന്നവർ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. ജോബ് ഡ്രൈവിന് പുറമേ സ്റ്റാളിൽ ഏപ്രിൽ ഒൻപത് മുതൽ 15 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ,

 

പുതുക്കൽ എന്നിവയ്ക്കും അവസരമുണ്ട്. എല്ലാ രജിസ്‌ട്രേഷനും സൗജന്യമാണ്.അസൽ രേഖകൾ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴിൽ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവൻ, കെസ്‌റു-മൾട്ടിപർപ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കൽ, ഈ പദ്ധതികൾ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗകര്യവും ലഭ്യമാണ്. ഫോൺ: 9562345617, 9544588063

 

Leave a Reply