എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സൽ, ടാലി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.
ലാബ് ടെക്നീഷ്യൻ നിയമനം നടത്തുന്നു ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ : അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ. താത്പര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. Cam: 0477 2282367.
മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് നിയമനം നടത്തുന്നു കൊല്ലം നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു., മുഖത്തല ബ്ലോക്ക് ഓഫിസിൽ ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ മെഡിക്കൽ ഓഫിസർ തസ്തികയിലേക്കും 12 മുതൽ ഒന്നുവരെ ഫാർമസിസ്റ്റ് തസ്തികയിലേക്കും അഭിമുഖം നടത്തും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. 6068: 0474 2593313.