Thozhilvartha

ജനറല്‍ ആശുപത്രിയിൽ താത്കാലിക നിയമനം നടത്തുന്നു

എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
പിഡിസി/പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം , ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്സൽ, ടാലി. ഉയർന്ന പ്രായപരിധി 40 വയസ് ആയിരിക്കണം ,പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

അങ്കണവാടി ഹെൽപ്പർ, വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഏഴിക്കര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ഏഴിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.അപേക്ഷകൾ ഏപ്രിൽ 10 മുതൽ 26 വൈകീട്ട് അഞ്ചുവരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, ഏഴിക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top