Thozhilvartha

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കാഷ്വല്‍ ലേബറര്‍ ആവാം

എംപ്ലോയ്മെന്റ് നിയമനം നടത്തുഞ്ഞു തൊഴിൽ ഇല്ലാത്തവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കാഷ്വൽ ലേബറർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം. അഞ്ചാം ക്ലാസ് വിജയിച്ചിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 18നും 41നും ഇടയിൽ പ്രായമുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം.ഉദ്യോഗാർത്ഥികൾ 2023 ഏപ്രിൽ 11-ന് ഇലക്ഷൻ തിരിച്ചറിയൽ രേഖ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. രജിസ്ട്രേഷൻ പുതുക്കിയിട്ടില്ലാത്തവർ അർഹരല്ല. ഫോൺ; 0479 2344301.

ലീഗൽ അസ്സിസ്റ്റന്റ് താത്കാലിക ഒഴിവിലേക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു ,
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസ്സിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം: 35 വയസ്. യോഗ്യത: എൽഎൽബി. അപേക്ഷകൾ ഏപ്രിൽ 20ന് വൈകീട്ട് 5ന് മുൻപായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2360381.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top