പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപ്പിസ്റ്റ് ഒഴിവ്

0
17

പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ആവാം അവസര വന്നിരിക്കുന്നു , വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് പുരുഷന്മാർ -2, സ്ത്രീകൾ-2 ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ പുരുഷൻ-1, സ്ത്രീ-1 ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ,പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസിലോ, സുവോളജിയിലോ, ഫിഷറീസിലോ ബിരുദം ഉള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ടടഘഇ എസ്.എസ്.എല്‍.സി യോഗ്യതയും മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞതു 4 വര്‍ഷത്തെ പ്രവൃത്തി പരിചയം (സര്‍ക്കാര്‍ വകുപ്പ്/ സ്ഥാപനം) ഉള്ളവര്‍ക്കും പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ബി.എഫ്.എസിയോ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ സുവോളജി/ഫിഷറീസ് സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് / സ്ഥാപനം എന്നിവയില്‍ മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ 685603 എന്ന വിലാസത്തില്‍ ഏപ്രില്‍ 10, 3 മണിക്ക് മുമ്പായി എത്തിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226 നമ്പറിലോ, adidkfisheries@gmail.com എന്ന ഇമെയിലിലോ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്

 

Leave a Reply