കേരള സർക്കാർ ജോലി ഒഴിവുകൾ

0
39

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താത്കാലിക ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ഒഴിവുകളിലേക്ക് പത്താം ക്ലാസ്സോ അതിൽ താഴെയോ യോഗ്യത ഉള്ളവർക്കും ജോലി നേടാനായി അവസരമുണ്ട്.
പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം നടത്തുന്നു , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ 4ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

 

റേഡിയോളജിസ്റ്റ് കരാർ നിയമനം നടത്തുന്നു എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅർഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രിൽ അഞ്ച് (ബുധൻ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇൻറർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.

സിവിൽ പ്രൊജക്റ്റ് എൻജിനീയർ ഒഴിവ് ,വെറ്ററിനറി സർജൻ ,ക്ലീനിങ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ,സ്റ്റാഫ് നഴ്‌സ് ,ഫാർമസിസ്റ്റ് ,
സിവിൽ എൻജിനീയർ എന്നിങ്ങനെയുള്ള ഒഴിവുകളും വന്നിരിക്കുന്നു , താലൂക്കാര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാം ,

Leave a Reply