ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി വിവിധ ജില്ലകളിൽ ജോലി നേടാം

0
31

നിപുൺ ഭാരത് മിഷൻ പ്രോഗ്രാമിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്‌റ്റ്വെയർ എന്നിവയിൽ എൻ സി വി സർട്ടിഫിക്കറ്റ്/ ഡാറ്റ എൻട്രിയിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം, ബി എഡ് / ഡി എൽ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. ഒ ബി സി മൂന്ന് വർഷം എസ് സി എസ് ടി അഞ്ച് വർഷം വയസ് ഇളവ്) വിവരങ്ങൾക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോൺ 0474 2794098. വോക്ക്-ഇൻ-ഇന്റർവ്യൂ 2023 ഏപ്രിൽ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസിൽ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ടു പങ്കെടുക്കാൻ കഴിയും ,

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിലും പൂതാടി, പുൽപ്പള്ളി, നൂൽപ്പുഴ, ചീങ്ങേരി, സുൽത്താൻ ബത്തേരി ട്രൈബൽ എക്സറ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എൻട്രി, ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവർ എന്നിവർക്ക് മുൻഗണന.താത്പര്യമുള്ളവർക്ക് ബയോഡാറ്റ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 10 ന് രാവിലെ 11 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടികവർഗ്ഗ വികസന ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഫോൺ: 04936 221074.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply