രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ ഊർജവും ശേഷിയും വിനിയോഗിക്കുന്നതിനും ആരോഗ്യം, ശുചിത്വം, സാക്ഷരതാ, ലിംഗസമത്വം മറ്റു സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിൽ ബോധവത്കരണ/ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും യുവജന വികസന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നെഹ്റു യുവ കേന്ദ്രയെ സഹായിക്കുന്നതിനുമായി നാഷണൽ യൂത്ത് വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു.ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ മൂന്ന് വരെ നീട്ടി.യോഗ്യത പത്താം ക്ലാസ്സ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 2023 ഏപ്രിൽ ഒന്നിന് 18നും 29നും മദ്ധ്യേ. റെഗുലർ വിദ്യാർത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ട. കഴിഞ്ഞ വർഷം അപേക്ഷിച്ച് അവസരം ലഭിക്കാത്തവർക്ക് ഈ വർഷം അപേക്ഷിക്കാം.
പ്രതിമാസ ഓണറേറിയം 5,000 രൂപ. നിയമനം രണ്ട് വർഷത്തേക്ക് മാത്രം. വെബ്സൈറ്റ് www.nyks.nic.in
ഫോൺ 04994 293544.
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നിയമനം നടത്തുന്നു കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ അഞ്ചിന് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. പെയിന്റ് ടെക്നോളജിയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫൈൻ ആർട്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പെയിന്റ് ടെക്നോളജിയിൽ അംഗീകൃത മൂന്നു വർഷ ഡിപ്ളോമയും രണ്ടു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ പെയിന്റർ ജനറൽ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തി പരിചയവും. ഉണ്ടായിരിക്കണം കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,