Advertisement

ആൻഡ്രോയിഡ് ഫോണുള്ളവർക്ക് എന്യുമറേറ്റർ ആവാൻ അവസരം

പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റർ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആൻഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാൻ അറിയാവുന്നവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ എതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനകം അസൽ സർട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂർ, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റർമാരെ ആവശ്യമുള്ളത്. ഒരു വാർഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കൽ ഓഫീസർ അറിയിച്ചു.ഫോൺ: 0491 2910466. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക ,

Advertisement

ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു , ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ പാൽ ഗുണനിയന്ത്രണ ലാബിന്റെ പ്രവർത്തനങ്ങൾ ക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലാണ് നിയമനം.ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞു എടുക്കുന്ന ഉദ്യോഗതികൾക്ക് പ്രതിമാസ വേതനം 17,500 രൂപ . എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്‌നോളജി എന്നിവയാണ് യോഗ്യത. പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പുകളുമായി ഏപ്രിൽ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഡെപ്യുട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ നൽകണം.
കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രിൽ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഏപ്രിൽ 17 ന് രവിലെ 11 ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505137.
കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply