കേരള സർക്കാർ ഓഫീസുകളിലെ നിരവധി ജോലി ഒഴിവുകൾ

0
22

കേരള സർക്കാർ ഓഫീസുകളിലെ ജോലി ആഗ്രഹിക്കുന്നവർക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , മൃഗസംരക്ഷണ വകുപ്പ് അഞ്ചൽ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നതിന് ഏപ്രിൽ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി വി എസ് സി ആൻഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോൺ 0474-2793464.

ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു ,അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഏപ്രിൽ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ എത്തണം. നേരിട്ട് നടക്കുന്ന അഭിമുഖത്തിലൂടെ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ,

കോട്ടയം ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗതികൾ നേരിട്ട് അപേക്ഷകൾ നൽകാവുന്ന ആണ് ,

ഫാർമസിസ്റ്റ് നിയമനം നടത്തുന്നു മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
നടത്തുന്നു. സർക്കാർ അംഗീകൃത ഡി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്വീകരിക്കും. ഫോൺ: 0490 2313337.

എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു ,ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.

Leave a Reply