ജലജീവൻ മിഷനിലും കേരളത്തിലെ വിവിധ ജില്ലകളിലെ അങ്കണവാടികളിലും ജോലി നേടാൻ അവസരം വന്നിരിക്കുന്നു ഈ അവസരം ആരും പാഴാക്കരുത് , കാസർകോഡ് ജൽജീവൻ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവ്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും, ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ദിവസവേതനം 1455 രൂപ. യോഗ്യതയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി ആന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.എച്ച്. ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി വിദ്യാനഗർ, കാസർകോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ 04994 256411.
അങ്കണവാടികളിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു , തൃശൂർ കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം.വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593.
പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2307516.
എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നോർത്ത് പറവൂർ നഗരസഭയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായപരിധി 18നും 46നും മധ്യേ നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസിൽ മാർച്ച് 31 വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484 2448803