കേരള സർക്കാർ താത്കാലിക ജോലി നേടാൻ അവസരം

0
13

വിവിധ ജില്ലകളിൽ ആയി താത്കാലിക ജോലി നേടാം സർക്കാർ സ്ഥാപനങ്ങളിൽ വന്നിരിക്കുന്നു
മൃഗസംരക്ഷണ വകുപ്പ് അഞ്ചൽ, ചടയമംഗലം ബ്ലോക്കുകളിൽ നടപ്പിലാക്കുന്ന രാത്രികാല മൊബൈൽ വെറ്ററിനറി സേവനം പദ്ധതിയിലേക്ക് ഡ്രൈവർ കം അറ്റൻഡർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് 30ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എസ് എസ് എൽ സിയും എൽ എം വി ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസൽ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ: 0474 2793464

ലീഗൽ അസിസ്റ്റന്റ് നിയമനം വന്നിരിക്കുന്നു , പട്ടികജാതി വികസന വകുപ്പിൽ ജ്വാല പദ്ധതിയുടെ ഭാഗമായി താത്ക്കാലിക ലീഗൽ അസിസ്റ്റന്റ് നിയമനം. പട്ടികജാതി വിഭാഗത്തിൽ പെട്ട നിയമ ബിരുദധാരികളായ യുവതീയുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയർ മികവ് കൈവരിക്കുന്നതിനും വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിലും പദ്ധതികളിലും ഭാഗഭാഗിത്വം വഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.എൽ.എൽ.എം യോഗ്യതയുള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയായവർക്കും വനിതകൾക്കും മുൻഗണന. പ്രായപരിധി 21 നും 35 നും മധ്യേ. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സഹിതം ഓഫീസുകളിൽ നൽകണം. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷിക്കാം. ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിക്കാനാകില്ല. ഹൈക്കോടതിയിൽ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഏപ്രിൽ 20 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സ് ആയ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് കാസർകോട് ജില്ലയിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം.
ഫോൺ 9072668543, 9072600013

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 29ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത.കൂടുതൽ അറിയാൻ വീഡിയോ നേരിട്ട് ബന്ധപെടുക ,

Leave a Reply