പരീക്ഷ ഇല്ലാതെ കേന്ദ്ര സർക്കാർ ജോലി നേടാം

0
9

കേന്ദ്ര സർക്കാരിന് കീഴിൽ വിവിധ ഡിപ്പാർട്ട്മെന്റ്കളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവന പദ്ധതിയിൽ ഡ്രൈവർ കം അറ്റന്റർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാർച്ച് 27 ന് രാവിലെ 11 മുതൽ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് വിജയിച്ചവരും എൽ.എം.വിലസൻസുളളവരും ആയിരിക്കണം. താൽ പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയൽ രേഖ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 04936 202292.

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്സം സ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാസർകോട് ജില്ലാ ഓഫീസിൽ കൊമേഴ്സ്യൽ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, ഏതെങ്കിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 26 വയസ്സ് കവിയാൻ പാടില്ല. പ്രതിമാസം സ്റ്റൈപ്പന്റ് 9,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ അതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോർഡിന്റെ കാസർകോട് ജില്ലാ കാര്യാലയത്തിൽ ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ് എം.എ.എം ആർക്കേഡ്, റെയിൽവേ സ്റ്റേഷന് സമീപം, കാഞ്ഞങ്ങാട് 671315) മാർച്ച് 28ന് രാവിലെ 11നകം എത്തണം. മുൻപ് ബോർഡിൽ അപ്രന്റീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ട. വിവരങ്ങൾക്ക് https://kspcb.keralagov.in ഫോൺ 0467 220180

ലീഗൽ ഡിഫൻസ് കൗൺസൽ സിസ്റ്റത്തിൽ നിയമനം നടത്തുന്നു , സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റത്തിൽ (എൽ.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റന്റന്റ്/പ്യൂൺ നിയമനം നടത്തുന്നു. രണ്ട് വർഷത്തേക്കാണ് നിയമനം. ബിരുദം, വേർഡ് പ്രോസസിങ്, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേർഡ് ആൻഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്(ടെലിഫോൺ, ഫാക്സ് മെഷീൻ, സ്വിച്ച് ബോർഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവർക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കും പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അറ്റന്റന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിൽ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് മാർച്ച് 30 ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ: 9188524181.കൂടാതെ വാച്ച്മാൻ , സെക്യുരിറ്റി അസിസ്റ്റൻഡ് , പ്രൊജക്റ്റ് മാനേജർ എന്നിങ്ങനെ ഉള്ള ഒഴിവുകളും വന്നിരിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply